Reflections on the nature of historical writing on the Syrian Christians of Kerala. ചരിത്ര രചനയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നാലാം നൂറ്റാണ്ടിൽ നടന്നു എന്ന് കരുതപ്പെടുന്ന ഒന്നാം സിറിയൻ കുടിയേറ്റത്തെപ്പറ്റി നടത്തിയ പ്രേസെന്റഷന്ശേഷം ഉയർന്ന പല തർക്കങ്ങൾക്കു മറുപടിയാണ് ഇത്.

മുഖവുരയായി പറഞ്ഞുകൊള്ളട്ടെ – വളരെ ചുരുങ്ങിയ സമയത്തിൽ നടത്തിയ പ്രസന്റേഷനിൽ ഡീറ്റെയിൽസ് ഉൾക്കൊള്ളിക്കുവാൻ സാധിക്കുമായിരുന്നില്ലല്ലോ.

ഇപ്പോൾ  ഈ വിഷയത്തിന്റെ  ആണിക്കല്ലായിട്ടുള്ള വാദമുഖങ്ങളെ വളരെ ചുരുക്കമായി മാത്രം പറയുന്നു :

1.      ചെപ്പേടുകൾ ചരിത്രമാണോ?

ഒന്നാമതായി ചരിത്രം എഴുതുന്നതിനു ചെപ്പേടുകളിലെ ശാസനങ്ങൾ മാത്രം അല്ല അടിസ്ഥാനം എന്നതാണ്. ചരിത്രം എക്കാലവും കഥാരൂപത്തിൽ തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങളിൽ ഉള്ള സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ ഇടമുറിയാതെ കാര്യകാരണ സഹിതം കൂട്ടിയിണക്കി എഴുതുന്നതാണല്ലോ ചരിത്ര ആഖ്യാനം (historical narrative ). ചെപ്പേടുകളിലും ശാസനങ്ങളിലും ക്നായി തോമ്മായെയോ കുടിയേറ്റത്തെയോ പറ്റി പറഞ്ഞിട്ടില്ല എന്നതുകൊണ്ട്  ക്നായിത്തൊമ്മ എന്ന ഒരു വ്യക്തിയോ അപ്രകാരം ഒരു കുടിയേറ്റമോ ഉണ്ടായിട്ടിട്ടില്ല  എന്ന് സമർത്ഥിക്കുവാൻ സാധിക്കുകയില്ലല്ലോ. കാരണം ചെപ്പേടുകളുടെ ഉദ്ദേശം ചരിത്രം എഴുതുക അല്ലായിരിയിരുന്നു  എന്നത് തന്നെ.

2.    Critical Textual analysis and discourse analysis

സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ രണ്ട് പ്രധാനപ്പെട്ട മെറ്റീരിയൽ തെളിവ് ഉണ്ട് – ക്നായി തൊമ്മൻ ചെപ്പേട് ഉം കൊല്ലം ചെപ്പേടും. അവ ആരെ പരാമര്ശിക്കുന്നുവോ ആ സമുദായത്തിന്റെ ചരിത്ര ആഖ്യാനത്തിൽ അവ രണ്ടും രണ്ട്  കണ്ണികൾക്കു ആസ്പദമായ മെറ്റീരിയൽ തെളിവുകൾ  മാത്രമാണ്. അവയുടെ വിശ്വാസയോഗ്യത അവയിലെ ലിഖിതത്തിന്റെ  ക്രിട്ടിക്കൽ textual അനാലിസിസ് എന്ന ഉപാധി കൂടാതെ വിലയിരുത്തുവാൻ സാധിക്കുകയില്ല. Critical textual analysis ഇൽ തെറ്റ് പറ്റിയാൽ അത് ആ ചരിത്രത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും. തന്നെയുമല്ല, ഓരോ ലിഖിത സ്രോതസ്സും ഒരു ശൂന്യതയിൽ അല്ല നിൽക്കുന്നത്, പിന്നെയോ ആ എഴുത്തുകൊണ്ടു അത് എഴുതുവാൻ കാരണമായ ഒരു ഫീൽഡ് ഓഫ് ഡിസ്കോഴ്സ് (field  of  discourse ) ലേയ്ക്ക് എഴുത്തുകാരൻ ഇറങ്ങിച്ചെല്ലുകയാണ്. ഇതുമൂലം text and its  discourse   മനസ്സിലാക്കണമെങ്കിൽ discursive field എന്തെന്ന് ആദ്യം മനസ്സിൽ ആക്കേണ്ടിയിരിക്കുന്നു എന്നത് തർക്കമറ്റതാണല്ലോ.  ഇപ്പ്രകാരം നോക്കുമ്പോൾ സമയം, സ്ഥലം, പശ്ചാത്തലം, ആൾ, ഉദ്ദേശം, ആധികാരികത (authenticity of the text) ഇവയെല്ലാം പരിഗണിക്കേണ്ടിയിരിക്കുന്നു. ആദ്യ പടിയായ പ്രെമിസ് (premise ) നും ന്യുനതകൾ  ഉണ്ടോ എന്ന ചോദ്യവും  ഉണ്ട്. കാരണം തെറ്റായ പ്രെമിസ് തെറ്റായ നിഗമനങ്ങളിലേയ്ക്ക് വഴി തെളിക്കുമല്ലോ.

സുറിയാനിക്കാരുടെ ഈ രണ്ട് ശാസനങ്ങളിലും എഴുതിയിരിക്കുന്നത് പുരാതന ലിഖിത പണ്ഡിതന്മാർ പലരും പകർത്തുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുറിയാനി ക്രിസ്ത്യാനികൾക്ക് ഇത് കൂടാതെ നിരണം, കണ്ടനാട് മുതലായ ഗ്രന്ഥവരികളും ചരിത്രപരമായ ഓലകളും ഉണ്ട്. Textual criticism ത്തിൽ കൂടിയേ ഈ ചരിത്ര സ്രോതസ്സുകളുടെയും അന്തസത്ത മനസ്സിലാക്കുവാൻ സാധിക്കുകയുള്ളുവല്ലോ. (സന്നർഭവശാൽ പറഞ്ഞുകൊള്ളട്ടെ- നിരണം ഗ്രന്ഥവരിയിൽ ലേഖകൻ പറയുന്നതുപോലെ ‘ഇപ്പോളത്തെ വർത്തമാനവും 18 -ആം നൂറ്റാണ്ടിലെ വ്യക്തി ചരിത്രവും’ മാത്രം അല്ല പ്രതിപാദിച്ചിരിക്കുന്നത്, പിന്നെയോ അത് സുറിയാനിക്കാരുടെ വിടവുകൾ ഉള്ളതെങ്കിലും സമഗ്രമായ ഒരു ചരിത്രം തന്നെയാണെന്നുള്ളത് ഒരു വസ്തുതയാണ്.  18 -ആം  നൂറ്റാണ്ടിലെ സമകാലിന ചരിതങ്ങൾ അതിൽ ഉണ്ട് എന്നത് സത്യം തന്നെ. പക്ഷെ അതുകൊണ്ടു നിരണം ഗ്രന്ഥവരി പതിനെട്ടാം നൂറ്റാണ്ടിൽ എഴുതിയതാണ് എന്ന് വരികയില്ലല്ലോ.  ഈ ഗ്രന്ഥവരി കാലാകാലങ്ങളിൽ അർക്കദിയാക്കോന്മാർ എഴുതി സൂക്ഷിച്ചിരുന്ന ഓല ഗ്രന്ഥം ചിതൽ തിന്നുവാൻ തുടങ്ങിയത് മൂലം അത് പകർത്തി എഴുതുവാൻ തുടങ്ങി എന്ന് ആ ഗ്രന്ഥവരിയുടെ ആരംഭത്തിൽ തന്നെ പറയുന്നുണ്ട്. അതിലെ പുരാതന ചരിത്ര ഭാഗങ്ങൾ വായിച്ചാൽ ഈ വസ്തുത വെളിവായി തന്നെ കാണുന്നു. )

3.      കൂടുതൽ പഠനങ്ങളുടെ ആവശ്യം

ഇപ്രകാരം നോക്കിയാൽ സുറിയാനി ചരിത്ര ആഖ്യാനങ്ങളും കെരള ചരിത്രത്തിൽ 20 -ആം  നൂറ്റാണ്ടിലെ പ്രഗത്ഭ ചരിത്രകാരന്മാർ  കണ്ടെത്തിയ നിഗമനകളും തമ്മിൽ വലിയ അന്തരം ഉണ്ട് എന്നത് ശരി തന്നെ. ഈ അന്തരത്തെ നികത്തുവാൻ ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ തീർച്ചയായും വേണ്ടിയിരിക്കുന്നു. 

അവയുടെ അഭാവത്തിൽ ക്നായിത്തൊമ്മ എന്ന ഒരു വ്യക്തിയോ അപ്രകാരം ഒരു കുടിയേറ്റമോ ഉണ്ടായിട്ടിട്ടില്ല എന്ന വാദം തിടുക്കത്തിലുള്ള ഒരു തീർപ്പു (hasty conclusion) തന്നെയാണ്. വന്നിട്ടില്ല എന്ന്  ഈ സ്രോതസ്സുകളിൽ ഒന്നിലും പ്രസ്താവിച്ചു കാണുവാനോ  അതിലേയ്ക്ക്  വിരൽ ചൂണ്ടുന്ന തെളിവുകൾ കാണുവാനോ  സാധിച്ചിട്ടില്ല .  നേരെ മറിച്ച് ക്നായി തോമ്മാ സുറിയാനി ചരിതത്തിലെ ഒരു നെടുംതൂൺ ആയി മാത്രം എല്ലായിടത്തും കാണുന്നു.  തങ്ങളുടെ ഉത്ഭവം, ചരിത്രപരമായ പരിണാമം മുതലായ ഒരു ജനതയുടെ സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതും അവർ വിശ്വസിക്കുന്നതുമായ ചരിത്ര ആഖ്യാനം ഒരു പ്രസ്താവനകൊണ്ട് മാറ്റിമറിക്കുവാൻ തെളിവുകൾ ഇല്ലാതെ ആജ്ഞാശക്തി കൊണ്ടുമാത്രം സാധിക്കുകയില്ലല്ലോ. അപ്രകാരം ചെയ്യുവാൻ ഒരു ചരിത്രകാരൻ ശ്രമിക്കുന്നത് ഒരു കൊളോണിയൽ, അഥവാ അധിനിവേശ പ്രവണതയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.

4.  നിലവിലുള്ള പാശ്ചാത്യ പഠനങ്ങളുടെ അപര്യാപ്തത

ഇത് പുതിയതായ ഒന്നല്ല. ഒരു പേജിൽ കൊടുത്തിരിക്കുന്ന  ഒരു സിദ്ധാന്ധം (hypothesis ) തമ്മിൽ പൊരുത്തമില്ലാത്തതും ഇടം-വലം മറിഞ്ഞും ഉള്ള പരസ്പരവിരുദ്ധമായ തെളിവുകൾ കാട്ടി, വളരെ പേജുകൾക്കു ശേഷം അത് ഒരു വസ്തുതയായി പ്രഖ്യാപിക്കുക എന്നത് Assemani , La  Croze (1724 ) ,  James Hough (1839), Milne  Rae  (1892)  മുതലായ യൂറോപ്യൻ ചരിത്രകാരന്മാരുടെ എഴുത്തുകളിലും കാണാവുന്നതാണ്. ക്നായി തോമ്മാ യുടെ വ്യക്തിത്വം, തീയതി, സുറിയാനിചരിത്രത്തിലെ പ്രസക്തി എന്നിവയെല്ലാം അവർ കോട്ടി മറിക്കുന്നുണ്ട്. പക്ഷെ ക്നായി തോമ്മാ എന്ന ഒരു വ്യക്തി കേരളത്തിൽ വന്നിട്ടില്ല എന്ന് അവരും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

ക്നായി തോമ്മാ എന്നൊരു വ്യക്തി ഇല്ലായിരുന്നു, അങ്ങനൊരാൾ കേരളത്തിൽ വന്നിട്ടേയില്ല എന്ന് തുടങ്ങുന്ന തർക്കങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിൽ ഉടലെടുത്തതായി കാണുന്നു.

5.      ആദ്യം വന്ന പോർട്ടുഗീസ് ചരിത്രക്കരന്മാർ എന്ത് പറയുന്നു?

ഈ വളച്ചൊടിക്കൽ-നിരാകരണങ്ങൾക്കു അൽപ്പമെങ്കിലും  പ്രസക്തി ഉണ്ടായിരുന്നെകിൽ ഈ സുറിയാനിക്രിസ്ത്യാനികൾ തങ്ങളുടെ ‘കൃത്രിമമായി രചിക്കപ്പെട്ടു’ എന്ന ചരിത്രത്തിനു ചെറിയതായി  മാറ്റങ്ങളും തിരുത്തലുകളും സ്വന്തം നിലനിൽപ്പ് ബലവത്താക്കുവാൻ വരുത്തുമായിരുന്നുവല്ലോ. ഇന്നെയോളവും (അതായതു ഈ കഴിഞ്ഞ 300 വർഷങ്ങളിലും) അവരുടെ ചരിത്രത്തിനു അവർ യാതൊരു മാറ്റവും വരുത്തുകയോ തിരുത്തി എഴുതുകയോ ചെയ്തതായി ഒരിടത്തും കാണുവാൻ സാധിച്ചിട്ടില്ല.

തന്നെയുമല്ല, അവർക്കു മുൻപ് വന്ന,  1498 മുതൽ 1663  വരെ കേരളത്തിൽ ഉണ്ടായിരുന്ന, പോര്ടുഗിസ് ചരിത്രകാരന്മാർ ഭിന്നാഭിപ്രയമില്ലാതെ ക്നായി  തോമ്മായുടെ വരവ് സംബന്ധിച്ച  ചരിത്രം സ്ഥിതീകരിക്കുക  മാത്രം  ചെയ്യുന്നതായി കാണുന്നു.  ആ കാലഘട്ടത്തിലെ Monserrat , Gouvea , Archbishop  Francisco Ros , പോര്ടുഗിസ് സാമ്രാജ്യ ചരിത്രകാരനായ Diego do Couto തുടങ്ങിയവരുടെ ചരിത്രങ്ങളിൽ ഇത്കാണുവാൻ സാധിക്കും.

അവരുടെ ആഖ്യാനങ്ങൾക്കു അവർ ആസ്പദമാക്കിയത്‌  സുറിയാനിക്കാരുടേതു എന്ന് അവർ  ആവർത്തിച്ചു  പറയുന്ന ക്നായിതൊമ്മൻ ചെപ്പേടുകളും, ആ കാലഘട്ടത്തിൽ, അതായത്  കൊളോണിയൽ മനോഭാവ വളച്ചൊടിക്കലുകളും  നിരാകരണങ്ങളും ഉത്ഭവിക്കുന്നതിനു  മുൻപേ,  വായ്‌മൊഴിയായി സുറിയാനിക്കാരിൽ  നിന്നും അവർക്കു ലഭിച്ച  വിവരങ്ങളും ആണ് എന്ന് അവർ തന്നെ ഉറപ്പിച്ചു പറയുന്നു.

ഇരുപതാം നൂറ്റാണ്ടിൽ പരക്കെ വിശ്വാസയോഗ്യമെന്നു കരുതപ്പെട്ടിരുന്ന പല ചരിത്രങ്ങളും ചെപ്പേടുകളെപ്പറ്റിയുള്ള നിഗമനങ്ങളും  യൂറോപ്യൻ കൊളോണിയൽ ഡിസ്കോഴ്സ്ഇൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. 

ഇവർ സുറിയാനിക്കാരുടെ ചരിത്രത്തെ അപ്പാടെയോ ഭാഗികമായോ നിഷേധിക്കുന്നുണ്ട്. അവർ കേരളോത്പത്തിയെ ആശ്രയം ആക്കിയതിൽ ആണ് തെറ്റുപറ്റിയത്‌ എന്ന് ലേഖകൻ അഭിപ്രയപ്പെടുന്നു. ഞാൻ കണ്ടിടത്തോളം ഇവർ ആരും തന്നെ കേരളോത്പത്തി യെ ഒരു സ്രോതസായി പരാമര്ശിട്ടില്ല. പ്രധാനമായും അവർ ഉപയോഗിച്ചിരിക്കുന്ന സ്രോതസ്സുകൾ അവർക്കു മുൻപെവന്ന യൂറോപ്യന്മാരുടെ എഴുത്തുകൾ തന്നെയാണ്.

6.      ആധുനികകാലത്തെ കുഴഞ്ഞുമറിഞ്ഞ ചരിത്രാഖ്യാനങ്ങൾ

ഇപ്പ്രകാരം നോക്കുമ്പോൾ മറ്റൊരു വിഷയം കൂടി കാണുന്നു.  അതായതു പ്രൊട്ടസ്റ്റന്റു കാരുടെ ചരിത്ര ആഖ്യാനം ചവുട്ടി നില്കുന്നത് പോർട്ടുഗീസ് കാരുടെ തെറ്റായ ആദ്യ നിഗമനത്തിൽ നിന്നാണ്: അതായതു “സുറിയാനിക്കാർ നെസ്‌റ്റോറിയർ ആയിരുന്നു” എന്നത്;

പിന്നീട്  അവർ ചെന്ന് ചാടുന്നത് അതിലും വലിയ അബദ്ധങ്ങളിലാണ്. ഇതിലെ കുഴച്ചുമറിച്ചിലുകൾ അവിശ്വസനീയവും അയുക്തികരവും ആണെന്നുള്ളത് തെളിവുകൾ കൊണ്ട് സമർഥിക്കുവാൻ സാധിക്കും .

പൊതുവെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റു കാരുടെ ചരിത്ര ആഖ്യാനം ഇപ്രകാരം പോകുന്നതായി കാണുന്നു:

അതായതു: “സുറിയാനിക്കാർ നെസ്‌റ്റോറിയർ ആയിരുന്നു; നെസ്‌റ്റോറിയൻ ആയിരുന്നെകിൽ 451 -നു ശേഷം ഉണ്ടായ സഭ ആയിരിക്കണം ഇത്; പക്ഷെ 4 -ആം നൂറ്റാണ്ടിൽ ക്നായി തോമ്മാ എന്നൊരുവൻ വന്നത് നിരാകരിക്കുവാൻ സാധ്യമല്ല; അത്കൊണ്ട്  4 – ആം നൂറ്റാണ്ടിൽ ഇവർ അന്ത്യോക്യയുടെ സുറിയാനി സഭാവിശ്വാസികൾ ആയിരുന്നിരിക്കാം; അതിനു ശേഷം നെസ്‌റ്റോറിയ വിശ്വാസത്തിലേയ്ക്ക് മാറിയത് ആയിരിക്കാം; ആ വിശ്വാസം കൊണ്ടുവന്നത് ക്നായിത്തൊമ്മ ആയിരിക്കാം; അപ്പോൾ വി.തോമസ് അപോസ്തോലൻ ഇവിടെ വന്നിരിക്കുവാൻ ഇടയില്ല; ക്നായിത്തൊമ്മ 5-ആം നൂറ്റാണ്ടിൽ  ആയിരിക്കാം വന്നത്, അപ്പോൾ ആറാം നൂറ്റാണ്ടിൽ ഇവർ നെസ്‌റ്റോറിയർ ആയിരുന്നു; പക്ഷെ ഒൻപതാം നൂറ്റാണ്ടിൽ വീണ്ടും അന്ത്യോക്യയുടെ കീഴിൽ ആയിരുന്നതായി കാണുന്നു; ഏതായാലും 15 -ആം നൂറ്റാണ്ടിൽ പൊട്ടുഗീസ്‌കാർ വരുമ്പോൾ ഇവർ വീണ്ടും നെസ്‌റ്റോറിയർ ആയിരുന്നു….”

ഈ  അസാധ്യ ചരിത്ര ആഖ്യാനം അനേകതലമുറകൾ പകർത്തി പകർത്തി നാൾക്കുനാൾ ശക്തി ആർജ്ജിച്ചു ഇപ്പോൾ ഖണ്ഡിക്കുവാൻ പ്രയാസമുള്ള ഒരു ‘വസ്തുതയായി’ പരിണമിച്ചിരിക്കുകയാണ് . തുടർച്ചയായുള്ള ചരിത്രവായനയിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നു. (See 18th to 20th century histories such as: E. Gibbon 1776-1789; Paolinus Bartolomeo 1794; F. Wrede 1803; James Hough 1839; A.C. Burnell 1873; Germann 1877; W.W. Hunter 1886; Milne Rae 1892; Ravenstein 1898; Mackenzie 1901; R. Garbe 1914; L. Brown 1956; S. Neill 1984 and many more.)

(ഇവക്കു എതിരായി സുറിയാനിക്കാരുടെ ചരിത്രത്തിനു വിശ്വസനീയത അംഗീകരിക്കുന്ന യൂറോപ്യൻ ചരിത്രകാരന്മാർ അവിടവിടെ ഉള്ളതും നിരാകരിക്കുന്നില്ല. (See: B. Bailey 1819; R. Collins 1875; and A. D’ Orsey 1893.)

7.      ചരിത്ര നിരാകരണത്തിന്റെ കാരണങ്ങൾ

ന്യായമായും ഇപ്രകാരമുള്ള ചരിത്ര നിരാകരണത്തിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ കണ്ടെത്തുന്നത് ഇത് ഒരു അധിനിവേശ പ്രവണതയാണ്  എന്നതാണ്. മേല്പറഞ്ഞ ചരിത്രങ്ങൾ ചേർത്ത് വായിക്കുമ്പോൾ മനസ്സിലാകുന്നത്  അവരുടെ വിശ്വാസം  അംഗീകരിക്കുവാൻ സുറിയാനിക്കാർ  വിസമ്മതിച്ചപ്പോൾ , 16 മുതൽ 20 ആം നൂറ്റാണ്ടുകളിലെ  കത്തോലിക്കാ- പ്രൊട്ടസ്റ്റന്റു ചരിത്രകാരന്മാർ അവരെ അമർത്തുവാൻ ഉപയോഗിച്ച പല നയങ്ങളിൽ ഒന്നായിരുന്നു ഈ ചരിത്ര നിരാകരണം  എന്ന് കാണുന്നു. (See for eg.  Assemani, cited in Hough 1839 Vol I:86; Assemani Bibliotheca Orientalis 1725: T.III, P.1, 589-599; A ‘historical introduction’ to Assemani’s letters of the Four Nestorian bishops of 1504, in Schurhammer 1934:2-4, Dutch Prot. Minister Rev. Jacob Canter Visscher’s Letters from Malabar 1714-24; Reports of Dutch Missionaries and English Chaplain Rev. R.H. Kerr, in Thomas Yeates Indian Church History 1818:179-195, and many others.)

ഇതിന്റെ പശ്ചാത്തലം അല്പം ഒന്ന് നോക്കാം:

ആദ്യം റോമൻ കത്തോലിക്കരും (1489 മുതൽ 1653 വരെ) പിന്നീട്  പ്രൊട്ടസ്റ്റന്റുകാരും (1663 മുതൽ 1790 കൾ വരെ ഡച്ചുകാർ, അതിനു ശേഷം  1800 മുതൽ 1947  വരെ ബ്രിട്ടിഷുകാർ) സുറിയാനിക്കാരെ തങ്ങളുടെ വിശ്വാസത്തിലേയ്ക്ക് തിരിക്കുവാൻ മൂന്നു തരത്തിൽ ഉള്ള നയങ്ങൾ പ്രയോഗിക്കുകയുണ്ടായി.

1 . റോമൻ കത്തോലിക്കാ മിഷനറിമാർ, ക്രിസ്തു വാഗ്ദാനം ചെയ്തിരുന്ന  ആത്മരക്ഷ റോമൻ കത്തോലിക്കാ വിശ്വസത്തിൽക്കൂടിയും, റോമിലെ മാർപാപ്പ എല്ലാ ക്രിസ്ത്യാനികളുടെയും അധിപനാണ് എന്നതിന്റെ  അംഗീകാരത്തിൽ കൂടിയും മാത്രമേ ലഭ്യമാകൂ, എന്ന് പഠിപ്പിച്ചു. അത് സുറിയാനിക്കാർ അംഗീകരിക്കുവാൻ വിസമ്മതിച്ചു.

2 .  പ്രൊട്ടസ്റ്റന്റുകാർ വന്നപ്പോൾ, അവരുടെ മിഷനറിമാർ പഠിപ്പിച്ചു, നിങ്ങളുടെ ആരാധനാരീതിയും വിശ്വാസങ്ങളും വേദവിപരീതങ്ങൾ ആണ്, അവ അന്ധവിശ്വാസങ്ങളും  ഹൈന്ദവാചാരങ്ങൾ നിറഞ്ഞതും ആണ്, അതുകൊണ്ടു ഞങ്ങളുടെ വിശ്വസത്തിലേക്കു വരിക എന്ന്. അതും സുറിയാനിക്കാർ നിഷേധിച്ചു.

3 . അപ്പോൾ ഈ രണ്ടു കൂട്ടരും മൂന്നാമത് ഒരു നയം കൊണ്ടുവന്നു, അതായതു സുറിയാനിക്കാരുടെ ചരിത്രങ്ങൾ വിശ്വാസയോഗ്യമല്ല, അവ കൃത്രിമമായി ചമക്കപ്പെട്ടതാണ് എന്ന്.

രണ്ടും  മുന്നും വാദങ്ങൾ ശരിയാണെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ തന്നെ എന്തുകൊണ്ട് പ്രൊട്ടസ്റ്റന്റ് മിഷനറിമാർ റോമൻ കത്തോലിക്കാ സഭക്കാരെയും തിരുത്തുവാൻ ശ്രമിച്ചില്ല എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്. അതിന്റെ കാരണം ഒന്ന് മാത്രമേ കാണുന്നുള്ളൂ. അതായതു, 17 -ആം നൂറ്റാണ്ടു മുതൽ കത്തോലിക്കാ സഭക്ക് നട്ടുരാജാക്കന്മാരുടെയും യൂറോപ്യൻ അധിനിവേശകരുടെ  ധന-രാഷ്ട്രീയ-സൈനിക-വൈകാര്യ ശക്തികളുടെയും സംരക്ഷണം ഉണ്ടായിരുന്നു എന്നതാണ്. ഇതിന്റെ ഏറ്റവും നല്ല തെളിവു്, കോട്ടയത്ത് വന്ന പ്രൊട്ടസ്റ്റന്റ് മിഷനറിമാറാകട്ടെ അവരെ പിന്താങ്ങിയ ശക്തികളാകട്ടെ കത്തോലിക്കാ സഭക്കാരുടെ പള്ളികളിൽ പോയി പ്രസംഗിക്കുകയോ ആ സഭക്കാരെ വിശ്വാസം മാറ്റുവാൻ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിക്ക ചെയ്തില്ല എന്നത് തന്നെ.

തന്നെയുമല്ല സുറിയാനിക്കാർ ദീർഘകാല മതപീഡകൾ മൂലം ബലഹീനർ ആണ്,  എപ്രകാരം എങ്കിലും അവരെ തങ്ങളുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരിക, അതുമൂലം വളരെ ധനപരമായും ജനസംഖ്യ പരമായും നേട്ടങ്ങൾ ഉണ്ടാകുകയും, കൊളോണിയൽ ഉദ്ദേശങ്ങൾ സാധ്യ മാകുവാൻ ഉതകരിക്കുകയും  ചെയ്യും എന്ന് മിഷനറിമാരുടെ തന്നെഉള്ള രഹസ്യ എഴുത്തുകുത്തുകളിൽ കാണുന്നു. (See: Visscher 1724;  Wrede 1803, letters of Joseph Fenn, Colonel Munro etc. in L.B. Seeley 1819, and many others.)  അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളുടെ ആത്മവീര്യം കെടുത്തുവാൻ അധികൃതർ പലപ്പോഴും അവരുടെ ചരിത്രത്തെ നിരാകരിച്ചു കാണുന്നുണ്ട്.  ഇതിന്റെ ഉദ്ദേശം അവരെ മൗനപ്പെടുത്തുക ആയിരുന്നു. ഇതിനെപ്പറ്റി ഗായത്രി സ്പെവാക് (Gayatri Spivak)  മുതലായ പ്രഗത്ഭ പണ്ഡിതർ പ്രതിപാദിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. See: Edward Said’s Orientalism (1978); Gayatri Spivak ’s many historical studies and literary critiques of imperialism, such as  A Critique of Postcolonial Reason ( 1999), on the purposeful silencing subject people, etc.)

പക്ഷെ യൂറോപ്യന്മാരാൽ എഴുതപ്പെട്ട ഒരു ചരിത്രം അല്ല സുറിയാനി ക്രിസ്ത്യാനികളുടേതു.  ഓരോ വ്യക്തിയാൽ എഴുതപ്പെട്ട ചരിത്രങ്ങളോളം തന്നെ വായ്‌മൊഴിയായി കൈമാറിയ വന്ന ചരിത്രങ്ങൾക്ക്‌ ഭദ്രതയുണ്ടെന്നു ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മുതൽ  സാമൂഹിക /സാംസ്‌കാരിക ചരിത്രകാരന്മാർ സമ്മതിക്കുന്നു. കാരണം ഒരു സമൂഹത്തിന്റെ മുഴുവൻ സമ്മതസഹകരങ്ങൾ  ഇല്ലാതെ അവ തലമുറകൾക്കു കൈമാറുവാനോ അവയിൽ  മാറ്റങ്ങൾ വരുത്തുവാനോ  കഴിയുകയില്ല എന്നതാണ്.

8.      ബലഹീന ന്യായങ്ങൾ

കേരളോത്പത്തിയിൽ അനേകം അബദ്ധങ്ങളും കാലാനുക്രമണ വിരുദ്ധമായ  ഭാഗങ്ങളും (anachronisms )  ഉണ്ടെന്നുള്ളത് ശരിതന്നെ. പക്ഷെ അതുകൊണ്ടു ക്നായിത്തൊമ്മ എന്ന കച്ചവടക്കാരൻ കേരളത്തിൽ വന്നിട്ടില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.  ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു മക്കത്തു  പോയി എന്നും സുറിയാനി ചരിത്രത്തിൽ ഒരിടത്തും കാണുവാൻ ഇടയായിട്ടില്ലാത്തതിനാൽ ഈ തർക്കത്തിനും അർഥമില്ല.  അതുകൊണ്ടുതന്നെ  ഈ വരവിനോട് അനുബന്ധിച്ച സർവ്വതും മുത്തശ്ശിക്കഥയാണെന്നും വരുന്നില്ല.  ഏതു അടിസ്ഥാനത്തിന്മേൽ ആണ് ഈ നിഗമനത്തിൽ എത്തിയത് എന്ന് ലേഖകൻ പറയുന്നില്ല.  അദ്ദേഹനത്തിന്റെ (ക്നായി തോമ്മായുടെ ) പേര് ലിഖിതങ്ങളിൽ ഇല്ല എന്നത് നെഗറ്റീവ് എവിടെന്സ് (negative evidence ) ആണ്. നെഗറ്റീവ് എവിടെന്സ് ചരിത്ര-ശാസ്ത്ര വിശകലനത്തിൽ  അനുവദനീയം അല്ലല്ലോ.  കാരണം ഇന്ന് ഇല്ല എന്ന് തോന്നുന്നവക്ക് നാളെ തെളിവുകൾ ലഭിച്ചുകൂടാ എന്നില്ലല്ലോ.

തലസ്ഥാനമായ മകോതെ എന്ന പട്ടണവും സിറിയൻ കുടിയേറ്റ സ്ഥലമായ മലങ്കര എന്ന ഭൂപ്രദേശത്തു അവർ ഉണ്ടാക്കി ‘യെരുശലേമിനെ ഓർത്തുകൊണ്ട് മഹാദേവർപട്ടണം എന്ന് പേർ വിളിച്ചു’ എന്ന് പറയുന്നിടവും രണ്ടും രണ്ടാണ്.  ക്രിസ്ത്യാനികൾ ആ പേര് ഇട്ടതുകൊണ്ടു മകോതെ പട്ടണത്തെ നിരാകരിക്കുന്നില്ലല്ലോ.

കാലക്രമത്തിൽ ഈ സുറിയാനി ക്രിസ്ത്യാനികളെ ‘കൊടുങ്ങല്ലൂര്  കൂടിയിരിക്കും ഇന്നാരു’  എന്നും, 825 നു ശേഷം ‘കൊല്ലത്തു കൂടിയിരിക്കും ഇന്നാരു’ എന്നും അവരുടെ ഈ രണ്ട് പ്രധാന പട്ടണങ്ങളെ ആസ്പദമാക്കി പേർ വിളിച്ചുവരുന്നു എന്ന് രേഖകളിൽ കാണുന്നു എന്ന്  ബ്രിട്ടീഷ് മിഷനറി Rev. Joseph Peet  1844  ൽ  സാക്ഷ്യപ്പെടുത്തിയിരിക്കുന്നു .

Leave a comment