Names of ancient Churches, their origins and dates: a summary

വിവിധ പ്രാചീന സഭകളുടെ പേരുകൾ, ഉത്ഭവം, തീയതി: ഒരു സംഗ്രഹം:

കർത്താവിന്റെ കുരിശു മരണം, സ്വർഗാരോഹണം ഇവയ്ക്കു ശേഷം 313  വരെ: ഒരു സഭ, ഒരു വിശ്വാസം. വളരെ പീഢിക്കപ്പെട്ട സഭ.

313: കോൺസ്റ്റന്റൈൻ ചക്രവർത്തി മത സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; പീഡനം അവസാനിക്കുന്നു.

330: കോൺസ്റ്റന്റൈൻ ചക്രവർത്തി തന്റെ തലസ്ഥാനം റോമയിൽനിന്നും മാറ്റി ബൈസാന്റിയം എന്ന കിഴക്കൻ പ്രവിശ്യയിലെ ഒരു ചെറു പട്ടണത്തിൽ സ്ഥാപിച് അതിനു ‘കുസ്തന്തിനപുരി’ എന്ന് പേരിടുന്നു.  

325, 381:  നിഖ്യാ, കുസ്തന്തിനപുരി സുന്നഹദോസുകൾ കൂടുന്നു; സഭ വിശ്വാസത്തിലും നടത്തിപ്പിലും ഏകീകൃതമാകുന്നു.

കൃസ്ത്യാനികൾ എല്ലാം ഒരേ വിശ്വാസം, ഒരേ സഭ. 

428 മുതൽ – 431 വരെ: ഈ കാലങ്ങളിൽ നെസ്തോറിയോസ് എന്നയാൾ ഒരു പുതിയ തർക്കങ്ങൾ കൊണ്ടു വരുന്നു: “ക്രിസ്തു ഒരു മനുഷ്യനായി ജനിച്ചു, മനുഷ്യനായി മരിച്ചു; അതുകൊണ്ടു കന്യക മറിയം ‘ദൈവ മാതാവ്’ അല്ല, ‘ക്രിസ്തു മാതാവ്’ മാത്രം ആണ്”, മുതലായവ.

431: എഫേസൂസിലെ സുന്നഹദോസ്: സഭ നെസ്തോറിയോസിനെ വേദ-വിപരീതിയായി പ്രഖ്യാപനം ചെയുന്നു, നാട് കടത്തുന്നു:

സഭ ഒന്നായി തന്നെ തുടരുന്നു.

431 മുതൽ – 451 വരെ: നെസ്തോറിയോസിന്റെ പഠിപ്പിക്കലുകൾ മൂലം സഭയിൽ വലിയ തർക്കങ്ങൾ തുടരുന്നു.

451: കൽക്കദോന്യയിൽ സുന്നഹദോസ് കൂടുന്നു.  തർക്കങ്ങൾ മൂലം സഭ രണ്ടായി പിളരുന്നു. ഒരു ഭാഗത്തു റൊമായും കുസ്തന്തിനപുരിയും, മറു ഭാഗത്തു അന്ത്യോക്യ, അലക്‌സാൻഡ്രിയ, അർമീനിയ, എത്യോപ്യ സഭകൾ. റൊമായും കുസ്തന്തിനോപ്പൊലീസും  രാജ പിന്തുണയിൽ നില്കുന്നു;  ഇതരരെ വേദവിപരീതികളായി പ്രഖ്യാപിക്കുന്നു.

420 മുതൽ –500 വരെ: അന്ത്യോഖ്യായുടെ കീഴിൽ നിന്നും മാറി ഒരു സ്വതന്ത്ര സഭയായി നിലകൊണ്ട് സെലൂക്യ-റ്റെസിഫോൺ എന്ന കിഴക്കൻ പേർഷ്യയുടെ പട്ടണത്തിൽ ഉണ്ടായിരുന്ന ‘കിഴക്കിന്റെ സഭ’ അഥവാ ‘ചർച് ഓഫ് ദി ഈസ്റ്റ്’ നെസ്തോറിയ വിശ്വസം സ്വീകരിക്കുന്നു; മറ്റുള്ളവർ അവരെ ‘നെസ്തോറിയ സഭ’ എന്നും വിളിക്കുവാൻ തുടങ്ങുന്നു. .

451 മുതൽ – 1054 വരെ: റൊമായും കുസ്തന്തിനപുരിയും  രാജ ബലത്തിൽ ശക്തി ആർജിക്കുന്നു; ‘വേദ വിപരീതികൾ’ എന്ന് മുദ്ര കുത്തപ്പെട്ട അലെക്‌സാൻഡ്രിയ, അന്ത്യോഖ്യ സഭകൾ രാജകീയ പീഡകൾ അനുഭവിക്കുന്നു.

1054: പരിശുദ്ധാൽമാവിന്റെ പുറപ്പാട്, രൂപങ്ങളുടെ പ്രതിഷ്ഠ, തമ്മിൽ മുമ്പൻ ആര് മുതലായ തർക്കങ്ങൾ മൂലം റൊമായും കുസ്തന്തിനപുരിയും  തമ്മിലുള്ള സഖ്യം അവസാനിക്കുന്നു: ‘വലിയ ഛിദ്രം’ അഥവാ ‘ ദ ഗ്രെയ്റ് ഷിസം’ എന്ന് ഇത് അറിയപ്പെടുന്നു;

ഈ പിളർപ്പിന് ശേഷം റൊമായും കുസ്തന്തിനപുരിയും രണ്ടു സഭകളായി ഭിന്നിച്ചു ശത്രുത ആരംഭിക്കുന്നു;

തുടർന്നു ഈ സഭകൾ ‘റോമൻ കത്തോലിക്കാ സഭ’ (‘കത്തോലിക്ക’ = ‘യൂണിവേഴ്സൽ’ അഥവാ ‘സാർവർത്തികം’) എന്നും ഈസ്റ്റേൺ (കിഴക്കിന്റെ) ഓർത്തഡോക്സ്സ് സഭ എന്നും അറിയപ്പെടുവാൻ തുടങ്ങുന്നു.

ഈക്കാലങ്ങളിൽ അന്ത്യോഖ്യ, അലക്‌സാൻഡ്രിയ, അർമീനിയ, എത്യോപ്യ എന്നി സഭകളെ, അതായതു കൽക്കദോന്യ വിശ്വസങ്ങളോട് എതിർത്തവരെ, ഒന്നായി ‘ഓറിയന്റൽ ഓർത്തോഡോക്സു സഭ’ എന്നും ചരിത്രകാരന്മാർ വിളിക്കുവാൻ തുടങ്ങുന്നു.

1552: നെസ്തോറിയോസ് അനുഭാവികൾ ആയിരുന്ന പേർഷ്യയിലെ ‘ചർച് ഓഫ് ദി ഈസ്റ്റ്’ അഥവാ ‘കിഴക്കിന്റെ സഭ’ യിലെ “കാതോലിക്കോസ്-പാത്രിയർക്കിസ്” എന്ന തലവനെ മറുത്തു ഒരു കൂട്ടം ആളുകൾ  റോമസഭയോട് വിധേയത്വം പ്രഖ്യാപിച്ചു പുതിയ ഒരു സഭ ഉണ്ടാക്കുന്നു:  ഇതിനു ആദ്യം ‘കൽദായ സഭ’എന്നും, പിന്നെ കൽദായ സുറിയാനി സഭ എന്നും പേര് ആകുന്നു.

Leave a comment